ചാലുമോളും കുസൃതികളും - Trailer !!
വെള്ളിയാഴ്ച സായിപ്പിന്‍റെ ഡെയിലി സ്ക്രം ചൊറിയും ആട്ടും വാങ്ങിച്ചു മിക്കവാറും അപ്പീസീന്ന് ഇറങ്ങുമ്പോ ... ചന്ദ്രന്‍ ചേട്ടന്‍ പല്ലും ഇളിച്ചു മാനത്ത് വന്നു നില്‍പുണ്ടാവും ... പിന്നെ ക്യാബിനു കാത്തുനിന്നു... ക്യാബ് വരുമ്പോ ...കയറി ഇരുന്നു സീറ്റ് ബല്‍റ്റും ഇട്ടു .. കണ്ണും അടച്ചു ഞാന്‍ ചെയിത തല്ലുകൊള്ളിത്തരങ്ങളും കുരുകുരുത്തകേടുകളും ... സകല ദൈവങ്ങളേം വിളിച്ചു... "ഈ വണ്ടീന്ന് ഇറങ്ങിയാ ആ നിമിഷം മുതല് നുമ്മ ഡീസന്റായിരിക്കും....നിങ്ങളാരും ആരും ഒന്നും മനസ്സില്‍ വെക്കരുത്...പ്ലീസ് .... ഇത്തവണത്തേക്ക് ഷെമി ! പ്ലീസ് പ്ലീസ് പ്ലീസ് " പറഞ്ഞു .... നാളെ രാവലെ മനോരമാ ന്യൂസില് ... ഫ്ലാഷ് ന്യൂസ്....... >> ദേശിയ പാതയില്‍ കാറും പാണ്ടി ലോറിയും കൂട്ടിയിടിച്ചു യുവതിയും ഡ്രൈവറും സെക്യൂരിറ്റി ചേട്ടനും തല്‍ക്ഷണം വടിയായി >>..... അങ്ങനെ അങ്ങനെ മൂക്കി പഞ്ഞീം വെച്ച് പെട്ടീല്‍ വീട്ടിലേക്കു കൊണ്ട് പോകുന്ന സീന്‍ ആകുമ്പോ വീട്ടിന്‍റെ മുന്നില്‍ കൊണ്ട് വന്നു ലവന്‍ ബ്രേക്ക് ചവിട്ടി... കുറച്ചു ദൂരെ കൊണ്ട് നിര്‍ത്തും.... door അടച്ചിട്ട് ... മേത്തോട്ട് നോക്കിയാല്‍ ... മൊത്തം goosebumbs ആയിരിക്കും goosebumbs .. കാരണോണ്ട് .... രാവലെ രണ്ടു ഓട്ടോയും ഒരു ബസും പിടിച്ചു രണ്ടു മണിക്കൂര് കൊണ്ട് അങ്ങോട്ട് പോയ എന്നെയാ കൃത്യം ആറു മിനിട്ട് പത്തൊന്‍പതു സെക്കന്‍റില്‍ വീട്ടില്‍ എത്തിച്ചത്......
അമ്മ വന്നു കതകു തുറക്കുന്ന പാടെ .. ബാഗ് couchലേക്ക് എറിയുന്നു .... ടാഗ് ഡൈനിംഗ് ടേബിളിലേക്ക് എറിയുന്നു........ വാച്ച് dasktop tableലേക്കെറിയുന്നു .... നേരെ നമ്മടെ വീട്ടിലെ പ്രസവ വാര്‍ഡായ മേശയുടെ അടിയിലേക്ക് കുനിഞ്ഞു... ... അവിടെ പെറ്റു കിടക്കുന്ന സോണി പെണ്ണിനെ ഒന്ന് തൊട്ടു തലോടി മയക്കി അവള്‍ടെ ഏകജാതനായ മോനെ പതിയെ എടുത്തു കൊണ്ട് എണിറ്റു കുഞ്ഞാവയെ ഒരു കണ്ണ് പരിശോധനക്ക് വിധേയനാക്കും ...
“നായിന്‍റെ മോനെ ലവള് പെറ്റിട്ട് ദിവസം പത്തായി ഇതു വരെ കണ്ണ് തുറന്നിട്ടില്ല... നാളേങ്കിലും കണ്ണ് തുറക്കണം കേട്ടോടാ...” ന്നു ഒരു അന്ത്യശാസനം ഒക്കെ കൊടുത്ത് നില്‍കുമ്പോ നിലാവത്ത് അഴിച്ചു വിട്ട കോഴിയെ പോലെ അമ്മച്ചി വന്നു രണ്ട് ഡോസ്...
“പാതി രാത്രിയാണ് വന്നു കേറുന്നത്... വന്നപാടെ പട്ടിനെ കൊഞ്ചിക്കാന്‍ പോയിരിക്കണ് ... ഞാന്‍ പണ്ടേ പറഞ്ഞാതാണ്... ഈ ജോലിയൊന്നും നമുക്ക് വേണ്ട... വല്ലോ ബാങ്കിലും ആയിരുന്നെങ്കില്‍... രാവിലെ പോയി വൈകിട്ട് വരാരിന്നു.... നാട്ടപാതിരാത്രി വരെ നിന്നെ കാത്തിരിക്കാന്‍ ഒന്നും എനിക്ക് വയ്യാ... ......................വല്ലോനേം കെട്ടി വല്ലടത്തും പോയ്ക്കോണം (കട്ട കലിപ്പ് !! x-( )... ( അവസാനത്തെ sentence പറയാനായിരുന്നു... ജ്വോലി .. രാത്തിരി... എന്നൊക്കെ മുഖവുര :-/ ചുമ്മാ Show Show !! :P )
“ വല്ലോനും Trainനു തലവെക്കാന്‍ തയ്യാറായി മുന്നോട്ടു വന്നാലല്ലേ എനിക്ക് RISK എടുക്കാന്‍ പറ്റോള്ളോന്ന് എത്രകാലമായിട്ടു പറയുന്നെന്റെമ്മച്ചീ ( എന്നെ പാതിരാത്രി വൈലന്റാക്കും x-( )
“ഇതും രാവലെ പോണ ജോലിയാമ്മച്ചീ... റിലീസ് അടുത്തോണ്ടാ....!!” (ക്ഷമ Mode)
ങാ ഒരു റിലീസ്... അവള് വല്യ ആഷിക് അബു... :-/ ന്നു ഒരു കിലോ പുച്ഛം ഒക്കെ വരുത്തി അമ്മച്ചി ചോറ് വിളമ്പും....
റിലീസ് എന്ന് പറഞ്ഞാല്‍ Developersസിനു മൂട്ടില് മാലപടക്കം വെച്ച് നടക്കണ ദിവസങ്ങളാണെന്ന് അമ്മച്ചിക്കറിയില്ലല്ലോ.... ഞാന്‍ പിന്നെ ജന്മനാ അതിഭാഗ്യവതി ആയതു കൊണ്ട്... പുരികത്തു കൊള്ളനുള്ളത് കിറുകൃത്യം കൃഷ്ണമണീടെ ഒത്ത നടുക്കെങ്കിലും തറച്ചു കയറും.. ഇത്തവണത്ത റിലീസില്‍ എന്‍റെ സൊന്തം രണ്ട് പണികള്‍ ആണ് വെളിച്ചം കാണാന്‍ ഒള്ളത്... ആരൊക്കെ എങ്ങനൊക്കെ തലേം കുത്തി നിന്ന് ടെസ്റ്റ് ചെയിതതായാലും ... പ്രൊഡക്ഷനില്‍ ചെല്ലുമ്പോ എവിടെ പൊട്ടും... എപ്പ പൊളിയും എന്ന് ആര്‍ക്കും പ്രവചിക്കാന്‍ പറ്റീന്ന് വരില്ല.... അതൊക്കെ പറഞ്ഞാല്‍ അമ്മച്ചിക്കെവിടെ മനസിലാവാനാ.... പാവം ഞാന്‍ ...
പിന്നെ പതിയെ ഫുഡടി session ലേക്ക് കടക്കുകയായി ... അടുക്കളയില്‍ കയറി .. അമ്മച്ചി വിളമ്പി വെച്ചിരിക്കുന്ന ചോറും മോര് കാച്ചീതും മീന്‍ വറുത്തതും dates അച്ചാറും കൂടി ഒരു പിടി പിടിക്കുമ്പോഴാ... അന്വേഷിക്കണത്...
അമ്മാ ചാലുമോളെവിടെ ???
ചാലുമോള് ഒറങ്ങി ....
കൊരങ്ങിപെണ്ണ് ഞാന്‍ വരണതിനു മുന്നേ കിടന്നുറങ്ങിയേക്കണ് .... ഓഫീസിലെ ഇന്നത്തെ ഒരു ലോഡ് കഥയും കൊണ്ടാ ഞാന്‍ വന്നത് ... plateറ്റും എടുത്തു BedRoom ല്‍ ചെന്ന് നോക്കിയപ്പോ ..സംഗതി സത്യാ ... ഞാന്‍ കഥാ പറയാന്‍ തുടങ്ങിയാല്‍ നേരം വെളുത്താലും ഉറങ്ങാന്‍ പറ്റില്ലന്നു മുന്‍കൂട്ടികണ്ടു മൂടി പുതച്ചു ഉറങ്ങുന്നു കൊരങ്ങി :-/ മനസില് മൊത്തം കഥയും കൊണ്ട് നടക്കനതിന്‍റെ ബുദ്ധിമുട്ട് എനിക്കല്ലേ അറിയൂ ....
അത്താഴം കഴിഞ്ഞു ലാപ്പി ടോപ്പിയെ എടുത്തു മടീല് വെച്ചു ... Facebook തുറന്നു വെച്ചു മൊത്തത്തില്‍ ഒന്ന് സ്ക്രോള്‍ ചെയ്തു നോക്കി നെടുവീര്‍പെട്ടു ഇരുന്നപോഴാ ഓര്‍ത്തത് സൂസമ്മ, അശ്വതിടെ കാര്യം പറഞ്ഞത് ഓര്‍ത്തത് ... പണ്ട് ബഡാ ദോസ്തായിരുന്നെങ്കിലും .. ലവളെ ഞാന്‍ ഇതുവരെ ഫേസ്‌ബുക്കില്‍ കേട്ടീട്ടില്ല .... പഴേ കൂട്ടാരി അല്ലേ?? അങ്ങനെ തപ്പി .. അശ്വതി ദേവരാജ് ... ദേവരാജ് അവടെ അപ്പനാ ...അശ്വതി ദേവരാജ് പോയിട്ട് നാട്ടിലെ അശ്വതിമാരെ മൊത്തം തപ്പീട്ടു ലവളെ കിട്ടീല .. അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ .. സൂസമ്മക്ക് നാട്ടപാതിരാത്രി തന്നെ മെസേജ് വിട്ടു ..."ലവളെ ഫേസ് ബുക്കില്‍ കാണാനില്ല ... എനിക്കിപ്പ കിട്ടണം ലിങ്ക് ...!!" ഒറ്റ വരിക്കു reply വന്നു ... "അശ്വതി ദീപു" !! .... ഹോ ഇവളും !! എനിക്ക് ഒട്ടും മനസിലാകാത്ത ഒരു കാര്യമാണ് ... പങ്കിമോള്‍ പൌലോസ് !! ഇന്നലെ കണ്ടോ ഏതോ ഒരു 'പിച്ചാത്തിമുത്തു' !!ന്‍റെ താലി കഴുത്തില്‍ വീണു നേരം ഒന്നും ഇരുട്ടി വെളുക്കണതിനു മുന്നേ .. പത്തിരുപത്തഞ്ചു വയസു വളര്‍ത്തി വലുതാക്കിയ അപ്പനെ മറന്നു ഫേസ് ബുക്കില്‍ പേര് അപ്ഡേറ്റ് ചെയ്യും .... "പിങ്കിമോള്‍ പിച്ചാത്തിമുത്തു" ... ഇതൊക്കെയാണ് അപ്പ കണ്ടവനെ അപ്പാന്നു വിളിക്കണ ടീംസ് ...!! പുച്ഛം !!
ഉറക്കം വന്നു തുടങ്ങി ... നാളെ പത്രണ്ട് മണിക്കേ പൊങ്ങുന്നൊള്ളൂ...!! രണ്ടു മണിക്ക് കിടന്നിട്ടു രാവിലെ അഞ്ചു മണിക്ക് എണിക്കാന്‍ എനിക്ക് വട്ടാണോ ??? അതും ശനിയാഴ്ച ...... എന്ന് പറഞ്ഞു കിടന്നതാ .. പഷേ ഏഴു മണി ആയപ്പോ ഒരു ഉള്‍വിളി ... ചാലുമോള് രാവിലെ എണിറ്റു പരിപാടികള്‍ തുടങ്ങി കാണും ... അമ്മച്ചി അപ്പീസില്‍ പോയാല്‍ മോള് ഒറ്റക്കാകും ... എണിറ്റു .... മസില് പിടിച്ചു വീട് മൊത്തം നോക്കി .... കാണുന്നില്ല .. കര്‍ത്താവേ ... വല്ലടത്തും തലേംകുത്തി വീണോ ??? ഒരു അനുസരണയില്ലാത്ത പെണ്ണാ ... x -(
പിന്നിലെ വാതില് തുറന്നു കിടക്കണ്.... മസില് പിടിച്ചു .. അങ്ങോട്ട് ചെന്നപോഴുണ്ട് .... ചാലു ,അപ്പറത്തെ ബ്ലിങ്കിയെ എറിയാന്‍ കല്ലും എടുത്തു വെച്ചു ഉന്നം നോക്കുന്നു ...
ബ്ലിങ്കി !! അവള് ഒരു പീസാ ... അപ്പര്‍ത്തെ വീട്ടിലെ അച്ചുചെര്‍ക്കന്‍ .. രണ്ടിലാണ് പഠിക്കണതെങ്കിലും കുരുത്തകേടില്‍ Phd ചെയ്തോണ്ടിരിക്യാ ആശാന്‍ !! .... പൂച്ച എന്ന് പറഞ്ഞാല്‍ അവനു ജീവനാ ....ജീവന്‍ എന്നൊന്നും പറഞ്ഞാല്‍ പോരാ .. പൂച്ചയെ കിട്ടിയാല്‍.... അതിന്‍റെ പിന്നാലെ നടന്ന്.. അതിനെ പിടിച്ചു ... മസാജ് ചെയിതു.. ചവിട്ടി തിരിമി .... കല്ലില്‍ അടിച്ചു അലക്കി കുടഞ്ഞ് അയയില്‍ വിരിച്ചു ഉണക്കും ... !!... സത്യം !! ആ ചെര്‍ക്കനു പൂച്ചയെ കണ്ടാല്‍ എന്തിന്‍റെ സൂകേടാണെന്ന് എനിക്കിതുവരെ മനസിലായിട്ടില്ല ... പൂച്ചേനെ കിട്ടിയാല്‍ അതിനെ മസാജ് ചെയിതു maximum പീഡിപ്പിച്ചു വാലിനെ ഒരു പന്ത്രണ്ടായിട്ട് ഓടിച്ചു ....ഞെക്കി ...പിദ്ക്കി... മസാജ് ചെയിതു മസാജ് ചെയിതു..... എങ്ങാനും ഇനിയൊന്നു തൊട്ടാല്‍ വായീന്നും മൂട്ടീന്നും 'കൊടലും പണ്ടോം ഷേക്ക്! ' വരണ വരെ പീഡിപ്പിക്കും ചെര്‍ക്കന്‍ അതിനെ ... പഷേ അവന്‍ ഈ പീഡിപ്പിക്കണത് മൊത്തം വല്ലോരുടെയും പൂച്ചയെ ആയിരിക്കും .... അങ്ങനെ അയലുവക്കത്തുകാരോക്കെ കൂടെ ജെസ്സി ചേച്ചിനെ കണ്ടു കാര്യം പറഞ്ഞു ... "നിങ്ങടെ മോന്‍ ഈ വാര്‍ഡിലെ മൊത്തം പൂച്ചകളീം ഞെക്കി കൊന്നോണ്ടിരിക്ക്യാ ... ഈ പോക്ക് പോയാല്‍ ഇവന്‍റെ കൈ ഞങ്ങള് അടിച്ചു ഓടിക്കു"മെന്ന് ... ചേച്ചി അടുത്ത ദിവസം തന്നെ .. കൂട്ടുകാരീടെ വീട്ടില്‍നിന്നു ഒരു വെള്ള പൂച്ചയെ കൊണ്ട് വന്നു ... വെള്ള എന്ന് പറഞ്ഞാല്‍ വെള്ള!! .. കണ്ണിനു ചുറ്റും പിന്നെ മൂക്കൊക്കെ ചുവന്നു ....വെളു വെളൂന്ന് ബ്ലിങ്കസ്യാന്നു ഇരിക്കണ ഒരു തൊലിഞ്ഞ ചാവാലി പൂച്ച .... അങ്ങനെ 'ബ്ലിങ്കസ്യാ' ന്നു ഇരിക്കണതുകൊണ്ട് ഞങ്ങള്‍ അതിനു 'ബ്ലിങ്കി' ന്ന് പേരിട്ടു :-/ പഷേ ഈ കാപാലകന്‍റെ കാര്യം ഏതോ പീഡനത്തിനിരയായ പൂച്ച, നേരുത്തേ തന്നെ ബ്ലിങ്കിക്ക് റിപ്പോര്‍ട്ട് കൊടുത്തു കാണണം .. അത് കൊണ്ടായിരിക്കണം ... അച്ചുനെ കാണുമ്പോ ബ്ലിങ്കി ജീവനും കൊണ്ട് ഓടി രാജ്യം വിടുന്നത് ... ആആആആആ പാവം പെണ്ണ് ആആആആ ചെറുക്കനെ കാണാതെ ഞങ്ങള്‍ടെ മതില് വന്നിരുന്നാല്‍ മതി .. ചാലു, കല്ലും കൊണ്ട് ചാടി പുറപ്പെടും ....
ചാലുനാണെങ്കില്‍ പൂച്ച എന്ന് പറഞ്ഞാലേ ചോര തിളച്ചു മറിഞ്ഞു പതഞ്ഞു കവിഞ്ഞൊഴുകും .... (അതൊക്കെ വല്യ കഥകളാ!!)
" ചാലു മോളെ .... " ന്ന് വിളിച്ചതും കല്ല് താഴെ ഇട്ടു നല്ല കുട്ട്യായി എന്നോട്...
" എടി അതിങ്ങോട്ടു കേറി വരുന്നു ... " ങാ ഒരു വല്യ പരാതി .. ആ പാവം പൂച്ച ഒന്ന് ഇങ്ങോട്ട് വന്നാല്‍ എന്ത് സംഭാവിക്യോ ?? :-/
കര്‍ത്താവേവേവേവേവേ .. എന്‍റെ കണ്ട്രോള് പോണു .... "ചാലു ഇന്നത്തെ പാത്രം എവിടെ ??????" അയ്യോയ്യോയ്യോയ്യോയ്യോയ്യോ ന്‍റെ ആമ്മാച്ചീ .... മസില് പിടിച്ചു ഞാനിപ്പ മരിക്കും !! ... ചാലു അകത്തേക്ക് ഓടി .... ഓടി പോയി പത്രം എടുത്തു കൊണ്ട് വന്നു പത്രം കൈയ്യില്‍ വെച്ചിട്ട് .... "ആ അപ്പന്‍റെ അതെ ശീലമാണ് പെണ്ണിന് .... പത്രം കിട്ടിയാലേ അപ്പിയിടൂ ".. പത്രമില്ലാതെ രാവിലെ toiletല്‍ വിലപെട്ട സമയം പാഴകുന്നവരോട് എനിക്ക് പുച്ഛമാണ് .... പത്രം വരാത്ത ദിവസം ആണെങ്കില്‍ പഴേ വനിത യൊക്കെ വെച്ച് അട്ജസ്റ്റ് ചെയും ... എന്നാലും അവിടെ പോയിരുന്നു എന്തെങ്കിലും വായിച്ചില്ലെങ്കില്‍ ഒരു തൃപ്തി കാണില്ല .. ഇതൊക്കേ ഈ ആയിരത്തി തൊള്ളയിരത്തി മുപ്പതു മോഡലിനു പറഞ്ഞാല്‍ മനസിലാകുവോ ???
ങാ ഇ ചാലു മോള് വെക്കേഷന് വീട്ടില്‍ വന്നു നില്‍ക്കാണ കസിന്‍ കൊച്ചല്ല !!...
ന്‍റെ സാക്ഷാല്‍ അച്ചമ്മ !!
ഡാഡിന്‍റെ അമ്മ !!...
1930 മോഡല്‍ !!
സ്വാതന്ത്ര്യം കിട്ടണതിനു മുന്നേ സായിപ്പിന്‍റെ വീട്ടില്‍ tOmatO ചെടി ആദ്യമായി കണ്ട വ്യക്തി .. അന്ന് അതിനു YUCK മണം ആയിരുന്നോണ്ട് ദൂരെ കളഞ്ഞ മഹത് വ്യക്തി ഇപ്പോ Tomato ഇല്ലെങ്കില്‍ രസം വെക്കില്ല ... പണ്ട് തിരോന്തരത്തെ ഒറ്റ റോഡു പോലും ടാര്‍ ഇടാത്ത കാലത്ത് കാളവണ്ടിയില്‍ ആശുപത്രിയില്‍ പോയ അച്ചമ്മ ... 8 രൂപയ്ക്കു വാങ്ങിച്ച സ്വര്‍ണ മൂക്കുത്തിയും കമ്മലും ഇന്നും കളഞ്ഞിട്ടില്ലെങ്കിലും ... ഇവിടത്തെ സകല പഴകടയില്‍ മുന്തിരി ഫ്രീ ആയിട്ടു കൊടുത്താലും Reliance Fresh പോയി Seedless Grapes വാങ്ങുന്ന ചാലുമോള് ...
........ ചാലുമോളും കുസൃതികളും
Coming Soon ....